വൃദ്ധസദനങ്ങൾ ആവശ്യമോ?
image courtesy : DNA India പൂമുഖചാരുകസേരയിൽ മുത്തശ്ശൻ കിടക്കുന്നു. ആയിരം പൂർണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞ ജീവിതാന്തസ്സ് തുളുമ്പുന്ന മുഖം. വയസ്സായവർ വീടിൻറെ ഐശ്വര്യം ആണെന്ന് കരുതിപ്പോന്ന സംസ്കാരം എത്ര വേഗമാണ് മാറിപ്പോയത്. ആയകാലത്തു മക്കളുടെ വിദ്യാഭ്യാസത്തിനും സുഖസൗകര്യങ്ങൾക്കും വേണ്ടി കഠിനാധ്വാനം ചെയ്ത മാതാപിതാക്കൾ ഒന്നു നടുനിവർത്തി ആശ്വസിക്കാൻ തുടങ്ങുമ്പോഴേക്കും സ്വന്തം ഉപജീവനംതേടി ലോകത്തിന്റെ നാനാകോണുകളിലേക്ക് മക്കൾ പറന്നകലുന്നു. ജീവിതത്തിൽ വെയിൽചാഞ്ഞുകഴിഞ്ഞ നേരം, മരണത്തെക്കുറിച്ചു ഭീതിയോടെ ചിന്തിക്കുന്ന സമയം, ശാരീരികവൈകല്യങ്ങൾ കൂടി വരുന്ന സമയത്തു ഒരു ജീവിതം മുഴുവൻ ഒഴിഞ്ഞുവെച്ചു തങ്ങൾക്കുള്ളതെല്ലാം നൽകി ജീവനേക്കാൾ ഉപരി സ്നേഹിച്ച മക്കൾ കൂടെ ഇല്ല എന്ന യാഥാർഥ്യം ഏതൊരു വയോധികനേയും തളർത്തുന്ന ഒരു നൊമ്പരമാണ്.
Comments
Post a Comment