വൃദ്ധസദനങ്ങൾ ആവശ്യമോ?

image courtesy : DNA India
പൂമുഖചാരുകസേരയിൽ  മുത്തശ്ശൻ  കിടക്കുന്നു. ആയിരം പൂർണചന്ദ്രന്മാരെ  കണ്ടുകഴിഞ്ഞ  ജീവിതാന്തസ്സ്‌ തുളുമ്പുന്ന മുഖം. വയസ്സായവർ വീടിൻറെ ഐശ്വര്യം ആണെന്ന് കരുതിപ്പോന്ന സംസ്കാരം എത്ര വേഗമാണ് മാറിപ്പോയത്. ആയകാലത്തു മക്കളുടെ വിദ്യാഭ്യാസത്തിനും സുഖസൗകര്യങ്ങൾക്കും വേണ്ടി കഠിനാധ്വാനം ചെയ്‌ത മാതാപിതാക്കൾ ഒന്നു നടുനിവർത്തി ആശ്വസിക്കാൻ തുടങ്ങുമ്പോഴേക്കും സ്വന്തം ഉപജീവനംതേടി ലോകത്തിന്റെ നാനാകോണുകളിലേക്ക് മക്കൾ പറന്നകലുന്നു. ജീവിതത്തിൽ വെയിൽചാഞ്ഞുകഴിഞ്ഞ നേരം, മരണത്തെക്കുറിച്ചു ഭീതിയോടെ ചിന്തിക്കുന്ന സമയം, ശാരീരികവൈകല്യങ്ങൾ കൂടി വരുന്ന സമയത്തു ഒരു ജീവിതം മുഴുവൻ ഒഴിഞ്ഞുവെച്ചു തങ്ങൾക്കുള്ളതെല്ലാം നൽകി ജീവനേക്കാൾ ഉപരി സ്നേഹിച്ച മക്കൾ കൂടെ ഇല്ല എന്ന യാഥാർഥ്യം ഏതൊരു വയോധികനേയും തളർത്തുന്ന ഒരു നൊമ്പരമാണ്.


ശാരീരികമായ സർവ്വോപരി സംരക്ഷിക്കാൻ ആരുമില്ലല്ലോ  എന്ന നിരാശ ഇവരെയെല്ലാം വൃദ്ധസദനങ്ങളുടെ ഗണ്യമായ വളർച്ചക്കു  കാരണമാകുന്നു . നാളുകൾ എണ്ണിക്കഴിയുന്ന വൃദ്ധജനങ്ങളും നിസ്സഹായാവസ്ഥയും ഏകാന്തതയുമാണ് വൃദ്ധസദനങ്ങൾ എന്ന ആശയത്തിന് പിന്നിലെ യാഥാർഥ്യം. വൃദ്ധരായ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലെ നാലു ചുവരുകൾക്കിടയിൽ കഴിയാൻ വിട്ടിട്ട് സ്വന്തം കാര്യം മാത്രം നോക്കിപ്പോകുന്ന വിദ്യാസമ്പന്നരായ മക്കൾ ഒരു കാര്യം എപ്പോരും മറക്കുന്നു. എന്തെന്നാൽ ഏതെങ്കിലുമോരുനാൾ സ്വന്തം മക്കളുടെ സ്നേഹം കൊതിക്കുന്ന സമയത്തു ഇതേ വൃദ്ധസദനത്തിന്ടെ നാല് ചുവരുകൾ ആയിരിക്കും നിങ്ങൾക്കായി കാത്തിരിക്കുന്നത്  എന്ന സത്യം. ബന്ധുക്കളുടെ ആഴവും സ്നേഹവും മനസ്സിലാകാത്ത തലമുറയാണ് ഇപ്പൊഴത്തെ ജനതയുടെ തീരാശാപം.

ഒരു മൂന്ന്‌ പതിറ്റാണ്ടുവരെ കൂട്ടുകുടുംബസംബ്രദായം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. പോരായ്മകൾ ഉള്ളപ്പോരും കൂട്ടുകുടുംബത്തിൽ  ഒരു വൃക്തിയെ അനാഥരാക്കിയിരുന്നില്ല. എല്ലാവർക്കും എപ്പോരും ആരുടെയെങ്കിലുമൊക്കെ സ്നേഹവും കരുതലും കിട്ടുമായിരുന്നു. എന്നാൽ അതിൽനിന്നും അണുകുടുംബത്തിൽ എത്തിച്ചേർന്നതോടെയാണ് അനാഥമാക്കപ്പെട്ട ഒരു വാർദ്ദക്യം നമ്മുടെ സമൂകപ്രശ്നമായി മാറിയത്.


image courtesy : livemint.com


അങ്ങനെ ഇരിക്കുമ്പോരാണ് വൃദ്ധസദനങ്ങൾ ഒരു കൂട്ടുകുടുംബ വ്യവസ്ഥയിലേക്ക് മാറുന്നത്. കുറച്ചുകൂടി വിശാലമായി പറയുകയാണെങ്കിൽ സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വയോധികർക്ക് ജീവിത സായാഹ്നം ശാന്തമായും സമാധാനമായും ചിലവഴിക്കാൻ രക്തബന്ധങ്ങളുടെ ചങ്ങലപ്പൂട്ടുകൾ ഇല്ലാത്ത അതിമനോഹരമായ പ്രകൃതിയുടെ മടിത്തട്ടിൽ ശുദ്ധവായുവും ശുദ്ധജലവും നിർലോഭമായി ലഭിക്കുന്ന ഒരു കൂട്ടുകുടുംബം. സ്നേഹവും സ്വാന്തനവും നൽകാൻ എപ്പോരും തയ്യാറായി നിൽക്കുന്ന പരിചാരകർ. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ഡോക്ടർമാരുടെയും മറ്റും സേവനം. ഒരേ തൂവൽപ്പക്ഷികൾ എന്നോണം ഒരേ ജീവിത സാഹചര്യത്തിലുള്ളവരുടെകൂടിച്ചേർന്ന ജീവിതം, രക്തബന്ധങ്ങളുടെ വിലയറിയാത്ത ജീവിതത്തേക്കാൾ കൂടുതൽ സന്തോഷവും സ്വാതന്ത്ര്യവും അവർക്ക് പ്രദാനം ചെയ്യുന്നു.

വിദ്യാസമ്പന്നർ എന്ന്  അഹങ്കരിക്കുന്ന നമ്മുടെ ഈ തലമുറ "വൃദ്ധസദനങ്ങൾ നമുക്ക് ആവശ്യമോ?" എന്ന്  ചിന്തിക്കുവാൻ തുടങ്ങുന്നിടത്തു മാറ്റത്തിന്റെ പുതിയ ഒരു അദ്ധ്യായം രചിക്കപ്പെട്ടു തുടങ്ങും.

Comments

  1. Innathe talamura valareyadhikam chindikanda oru vishayamanu. Nice article

    ReplyDelete

Post a Comment

Popular posts from this blog

യുവത്വവും സോഷ്യൽ മീഡിയയും

ഇന്ത്യ ഒരു മതേതര രാഷ്ട്രം