യുവത്വവും സോഷ്യൽ മീഡിയയും

image courtesy : CNBC.com
അറിവും  വാർത്തയും  മറ്റൊരാളിലേക്ക് എത്തിക്കാൻ ദിവസങ്ങൾ എടുത്തിരുന്ന  കാലത്ത് നിന്ന് അതിവേഗത്തിൽ വിവരങ്ങൾ ലഭിക്കുന്ന പുതിയ ലോകം പിറന്നിരിക്കുന്നു. കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിൽ ലോകം മുഴുവൻ സുഹൃത്തുക്കളെ തേടാം . വര്ഷങ്ങള്ക്ക് മുൻപ് നഷ്ടപ്പെട്ടു പോയെന്ന് കരുതിയ സൗഹൃദങ്ങളും കൂട്ടായ്മകളും വീണ്ടെടുക്കാൻ.  ആശയങ്ങളും കഴിവുകളും ലോകത്തുള്ളവർക്ക് എത്തിക്കാം . സോഷ്യൽ മീഡിയകൾ തുറന്നുനൽകുന്ന വിശാലമായ സാധ്യതകളാണ് ഇവയൊക്കെ.


ഫേസ്ബുക്കിന്റെ വരവോടെ ലോകം മറ്റൊരു ദിശയിലേക്ക്  നീങ്ങിയെന്നു തന്നെ പറയാം . ഫേസ്ബുക് ഐഡി ഇല്ലെന്നത് സ്റ്റാറ്റസിനു കുറവാണെന്ന അവസ്ഥയിലേക്ക് നമ്മുടെ യുവത്വത്തെ എത്തിച്ചിരിക്കുന്നു .അത്രയധികം ജനങ്ങൾ, പ്രതേകിച്ചും യുവജങ്ങൾ   ഫേസ്ബുക്കിന്റെ അടിമകൾ ആയിരിക്കുന്നു. ഇന്നത്തെ യുവജനങ്ങൾക്ക് ജീവിതത്തിൽ ഫേസ്ബുക്കിനെ പറ്റി ചർച്ച ചെയ്യാത്ത , ഫേസ്ബുക് ഉപയോഗിക്കാത്ത ഒരു ദിവസം  പോലും ഇല്ലെന്നതാണ് യാഥാർത്യം. ഫേസ്ബുക്കിലൂടെ ഉള്ള സുഹൃത്തിനെ, നഷ്ടപെട്ട സുഹൃത്തിനെ തേടുമ്പോൾ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിനെ നഷ്ടപ്പെടുന്നു എന്നത് അരുമറിയുന്നില്ല .


ഉറങ്ങാൻ പോകുമ്പോഴും ഉണരുമ്പോഴും ഫേസ്ബുക്  വീക്ഷിക്കുന്നവർ വർധിച്ചു വേരുകയാണ് .ഇത് ഉറക്ക പ്രേശ്നങ്ങൾക് കാരണം ആകുന്നു . ഫേസ്ബുക്കിന്റെ അമിത ഉപയോഗം വ്യക്തിയുടെ കൃത്യനിഷ്ഠയും സമയനിഷ്ഠയും പ്രവർത്തിനിഷ്ടയും നഷ്ടപെടുത്തുന്നുണ്ട് . മൊബൈലുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭിച്ചതോടെ എവിടെ ഇരുന്നും ഫേസ്ബുക് ഉപയോഗിക്കാമെന്നതുതന്നെ വ്യക്തിയുടെ ഊർജ്ജത്തെയും കാര്യക്ഷമതയെയും നഷ്ടപ്പെടുത്തുന്നു . ഒപ്പം അലസ സ്വഭാവക്കാരനാകുകയും ചെയുന്നു. ഇത് വിഷാദ രോഗത്തിലേക്കും യുവത്വത്തെ ഒടുവിൽ കൊണ്ടെത്തിക്കും . ആരോഗ്യപ്രദവും ഉപകാരപ്രദവുമായ രീതിയിൽ സോഷ്യൽ മീഡിയകളെ സമീപിക്കാൻ പൊതു സമൂഹത്തിനു ബോധവത്കരണം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു . 

image courtesy : voicesofyouth.org

സോഷ്യൽ മീഡിയയിലേക് വരുന്നവർ താല്പര്യമുള്ള മേഖല തിരഞ്ഞെടുത്തു ആ ഗ്രൂപിലുള്ളവരുമായി സൗഹൃദം പുലർത്തുന്നു. തങ്ങളുടെ സൗഹൃദം മറ്റുള്ളവർക്കും ഉപകാരപ്രദമാകുവാനും പുത്തൻ ആശയങ്ങളെ പങ്കു വെക്കുവാനും സഹായിക്കും. ഇത്തരം അറിവുകളും വിവരങ്ങളും നെറ്റിലൂടെ പ്രചരിപികുമ്പോൾ മറ്റുള്ളവർക് അറിവ് നൽകുമെന്ന് മാത്രമല്ല സ്വയം ഒരു വ്യക്ത്തിത്വത്തിന്റെ ഉടമയായി മറുവാനും അതുവഴി ലോകത്തെ തന്നെ കീഴടക്കാൻ കഴിയുന്ന തരത്തിലേക്ക് വളരാനും ഇന്നത്തെ യുവ തലമുറയ്ക് അടിക്കും. 

Comments

Popular posts from this blog

വൃദ്ധസദനങ്ങൾ ആവശ്യമോ?

ഇന്ത്യ ഒരു മതേതര രാഷ്ട്രം