ഇന്ത്യ ഒരു മതേതര രാഷ്ട്രം


image courtesy : crpatel42
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. എല്ലാ മാറ്റങ്ങളെയും ഒരുപോലെ കാണുവാനും അംഗീകരിക്കുവാനും ഉള്ള മഹാമനസിന്റെ ഉടമകളാണ്‌ . ഭാരതത്തിൽ ആയിരകണക്കിന് ജാതികളും മതങ്ങളും ആണ് ഉള്ളത്.അവ ഐക്യത്തോടെ ജീവിതം നയിക്കുന്നത് നമുക് കാണാൻ സാധികും . ഉദാഹരണത്തിന്, നമുക് പാളയം തന്നെ എടുകാം . മതമൈത്രിയുടെ ശാശ്വതമായ ദൃശ്യം നമുക്ക് അവിടെ ദർശിക്കാനാകും . ഹിന്ദുവും, ക്രിസ്ത്യാനിയും,മുസൽമാനും ഒരുമയോടെ സഹവസിക്കുന്നത് നമുക്ക് അവിടെ കാണാം.


ഇത് ഒരു നാണയത്തിന്റെ ഇരു വശങ്ങളിൽ ഒന്ന് മാത്രം.മഹാത്മാ ഗാന്ധി ഇന്ത്യയ്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും സത്യാഗ്രഹമായിരുന്നു. കാരണം, മതത്തിന്റെ പേരിൽ പരസ്പരം വെട്ടി മരിക്കുന്ന ഒരു ഇന്ത്യൻ ജനതയെ കാണാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മതത്തിന്റെ പേരിൽ ചോര പുഴ ഒഴുകുന്നത് കൊണ്ട് തന്നെ ആവണം "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് കാറൽ  മാർക്സ് അഭിപ്രായപ്പെട്ടത്.

"ഒരൊറ്റമതമുണ്ടുലകിന്നുയരാം പ്രേമമതൊന്നല്ലോ .
പരക്കെ നമ്മെ പാലമൃതൂട്ടു പാർവ്വണ്ണശശിബിംബം "
മഹാ കവി ഉള്ളൂരിന്റെ ഈ വരികൾ നമ്മെ ഓർമിപ്പിക്കുന്നത് സ്നേഹത്തിന്റെ ശക്‌തിയെ കുറിച്ചാണ്. പ്രബന്ധത്തിന്റെ നിലനിൽപ് സ്നേഹം എന്ന വികാരത്തിൽ അതിഷ്ടിതമാണ്.

image courtesy : surbhishirpurkar.blogspot.com


എല്ലാ മതങ്ങളുടെയും ആത്യന്തികമായ ലക്‌ഷ്യം മോക്ഷപ്രാപ്തിയാണ് . ആ മോക്ഷപ്രാപ്തിയിലേക്ക് എത്തിച്ചേരുവാനുള്ള വഴികളാണ് ഓരോ മതങ്ങളും . ഒരു ജാതി , ഒരു മതം , ഒരു ദൈവം എന്ന ഗുരുവചനം നാം ഇവിടെ സ്മരിക്കേണ്ടതാണ്. എല്ലാ മതങ്ങളും  പരസ്പരം സ്നേഹിക്കുവാനും നന്മ ചെയ്യുവാനും ആഹ്വാനം ചെയുന്നു. ഈ പൊരുൾ മനുഷ്യൻ മനസിലാക്കാത്തതുകൊണ്ടാണ് മതതീവ്രവാദങ്ങളും കലഹങ്ങളും ഉണ്ടാകുന്നത്. ഇതിനൊരു മാറ്റം വേണ്ടേ?? മാറ്റം യുവജനങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതിനായി നമുക്ക് ഒത്തൊരുമയോടെ പ്രയത്‌നിക്കാം.

Comments

Popular posts from this blog

വൃദ്ധസദനങ്ങൾ ആവശ്യമോ?

യുവത്വവും സോഷ്യൽ മീഡിയയും