ഒരു സാമൂഹിക അവലോഹനം
കാലോചിതനായ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു നാടാണ് നമ്മുടേത്. കാലത്തിന് അധീതമായ പല പോരാട്ടമുന്നേറ്റങ്ങൾക്കും അടിസ്ഥാനം നൽകിയ പല പ്രസ്ഥാനങ്ങൾക്കും നടുവിലൂടെ എല്ലാം കണ്ടും കൊണ്ടും നടന്നുനീങ്ങിയ ഒരു ജനതയാണ് ഇന്നു ഈ ഭുമി മലയാളത്തിൽ ഉള്ളത് എന്നു പറയുമ്പോൾ ഈ ജനസമൂഹത്തെ കണ്ടില്ല എന്നു നടിക്കാൻ സാധിക്കില്ല.
മതേതരത്വത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും മൂല്യങ്ങൾ മനുഷ്യരാശിയിൽ തന്നെ താളംതെറ്റിക്കിടക്കുന്ന ഒരു അവസ്ഥാവിശേഷണത്തിൽ നിന്നും നാം നോക്കുമ്പോൾ എവിടെയൊക്കെയോ കാണപ്പെടാതെ കിടക്കുന്ന ബാക്കി പാത്രങ്ങളെ നമുക്ക് അടുത്തറിയാൻ സാദിക്കാറുണ്ട്. നഷ്ടപ്പെടലിന്റെയും അകറ്റപ്പെടുന്നതിന്റെയും വേദന പറഞ്ഞറിയിക്കാൻ പറ്റാത്തവയാണ്. ഇത്തരത്തിലുള്ള മുറിവുകളിൽ നിന്നും ഉയിർത്തെരുന്നേറ്റവരുടെ എണ്ണം ഒട്ടും കുറവുള്ളതല്ലതാനും. ഒരു പ്രഭാതത്തിൽ പൊട്ടിമുളക്കുന്നതോ, ഏതോ കാറ്റിൽ പറന്നെത്തിയതോ അല്ല. ആ ജീവശക്തി മനുഷ്യന്റെ ജന്മം മുതൽ കൂടെ ഉള്ളതാണ്. അതു ഉത്തേജിപ്പിച്ചെടുക്കുക എന്ന കർമ്മം മാത്രമാണ് നമുക്കു മുൻപിൽ നിലനിൽക്കുന്നത്. അതിന് മേൽപറഞ്ഞ തരത്തിലുള്ള അവസ്ഥകളിൽക്കുടി ഒരുവൻ പോയേ മതിയാവു. ഇവിടെവേണ്ട ഊര്ജ്ജം സ്ഥിതി ചെയ്യേണ്ടത് മനുഷ്യന്റെ മനസ്സിലാണ്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ മനസ്സുതന്നെയാണ് ഈ ഊർജ്ജ സ്രോതസ്സ്. അതിന്റെ പല തലങ്ങളിൽക്കുടി സഞ്ചരിച്ചു മുന്നേറുന്നിടത്താണ് മാറ്റങ്ങൽ ഉണ്ടാകുന്നതും വിജയം വരിക്കുന്നതും.
ചുരുക്കത്തിൽ ഇങ്ങനെ തോൽവിയിൽനിന്നും വിജയത്തിലേക്ക് ഒരുവനെ എത്തിക്കാൻ അവനെ സഹായിക്കുന്നത് അവന്റെ തിരിച്ചറിവുകളാണ്. അതിൽ പ്രധാനമാണ് ദൈവം അവനു കൊടുത്ത സ്വാതന്ത്ര്യം. നന്മയും തിന്മയും വേർതിരിച്ചറിയുവാൻ അവിടുന്ന് നല്കിയ സ്വാതന്ത്ര്യം.
Comments
Post a Comment